Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലതാ മങ്കേഷ്കറെ അവഹേളിച്ച് ന്യൂയോര്‍ക്ക് ടൈംസും

text_fields
bookmark_border
ലതാ മങ്കേഷ്കറെ അവഹേളിച്ച് ന്യൂയോര്‍ക്ക് ടൈംസും
cancel

ന്യൂയോര്‍ക്ക്: ലതാ മങ്കഷേ്കറെയും സചിന്‍ ടെണ്ടുല്‍കറെയും അവഹേളിച്ച ്കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വിഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസും ലത മങ്കേഷ്കറെ അപമാനിച്ച് രംഗത്ത്. ഏതോ ഒരു പാട്ടുകാരിയെന്ന് പറയപ്പെടുന്ന എന്നാണ് ലതയെ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. തന്‍മയ് ഭട്ടിന്‍െറ ''സചിന്‍ വേഴ്സസ് ലതാ സിവില്‍ വാര്‍‘''എന്ന വീഡിയോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തിലാണ് ഈ തരത്തില്‍ പരാമര്‍ശം ഉണ്ടായത്.

കഴിഞ്ഞ 26ന് സ്നാപ്ചാറ്റിലും ഫേസ്ബുക്കിലുമായി ‘സചിന്‍ വേഴ്സസ് ലതാ സിവില്‍ വാര്‍‘ എന്ന പേരില്‍ വിഡിയോ പ്രചരിച്ചത്. വീരാട് കോഹ്ലിയാണോ സചിനാണോ മികച്ച ബാറ്റ്സ്മാന്‍ എന്നതിനെ ചൊല്ലി സചിനും ലതാ മങ്കഷേ്കറും തമ്മില്‍ തര്‍ക്കിക്കുന്നതാണ് വിഡിയോ ക്ളിപ്. വിവാദ വിഡിയോ നീക്കം ചെയ്യന്‍ ആവശ്യപ്പെട്ട് ഗൂഗ്ളും ,യുടൂബുമായി ബന്ധപ്പെടുമെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു.

ലതാമങ്കേഷ്ക്കറിനെ അവഹേളിച്ചതിനെതിരെ ട്വിറ്ററിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും സാംസ്കാരിക നായകന്‍മാര്‍,രാഷ്ട്രീയക്കാര്‍,ബോളിവുഡ് നടന്‍മാര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ ശക്തമായ രീതിയില്‍ രംഗത്ത് വന്നിട്ടുണ്ട് . സചിന്‍ വേഴ്സസ് ലതാ സിവില്‍ വാര്‍‘ എന്ന വീഡിയോക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവസേനാ നേതാവ് നീലം ഗോറെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനും മുംബൈ പൊലീസ് കമീഷണര്‍ക്കും കത്തുനല്‍കിയിരുന്നു. :

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story