Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ട പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ
text_fieldsbookmark_border
ജയ്പൂര്‍: രാജസ്ഥാനില്‍ ഐ.ഐ.ടി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. കോട്ടയിലെ പ്രമുഖ സ്വകാര്യ എഞ്ചിനിയറിങ് പ്രവേശ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. സവായ് മധുപൂര്‍ സ്വദേശി നിര്‍മല്‍ യോഗി(17)യെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.
രണ്ടുമാസം മുമ്പാണ് നിര്‍മല്‍ എന്‍ട്രന്‍സ് പരിശീലനത്തിനായി കോട്ടയിലത്തെിയത്. ആദ്യ മാസ പരീക്ഷകളില്‍ മികച്ച ജയം നേടാന്‍ കഴിയാത്തതില്‍ കടുതത മാനസിക സമ്മര്‍ദത്തിലായിരുന്നു നിര്മലെന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു.
കോട്ടയിലെ പ്രമുഖ പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലായി ഈ വര്‍ഷം ഏഴ് വിദ്യാര്‍ഥി ആത്മഹത്യകളാണ് നടന്നത്. മെയ് മാസത്തില്‍ ഐ.ഐ.ടി ജി പ്രവേശ പരീക്ഷക്കായി തയാറാടെക്കുന്ന പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു.
Next Story
