Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഡീഷയില്‍ ഇടിമിന്നലേറ്റ് 35 മരണം
text_fieldsbookmark_border
ഭുവനേശ്വർ: ഒഡിഷയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിൽ 35 പേർ മരിച്ചു. 36 പേർക്കു പൊള്ളലേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഖുർദ, ബാലസോർ, ഭദ്രക്, കിയോഞ്ചർ, മയൂർഭഞ്ജ്, നയാഗഡ്, ജാജ്പൂർ, സംബൽപൂർ തുടങ്ങിയ ജില്ലകളിലാണ് അപകടമുണ്ടായത്. അതേസമയം, മരണസംഖ്യ 40 ആയെന്ന് ഓൾ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.
മിന്നലിൽ നിരവധി മരങ്ങൾ കത്തിപ്പോവുകയും വീടുകൾക്കു കേടുപാടുകളുണ്ടാകുകയും ചെയ്തു. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. തുറന്ന പ്രദേശങ്ങളിൽ ജോലിചെയ്തിരുന്നവരാണ് മരിച്ചവരിൽ പലരും. ഒഡിഷയുെട തീരമേഖലയിൽ ശക്തമായ മഴ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story