Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗവേഷകയെ പീഡിപ്പിച്ച...

ഗവേഷകയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ്​ സംവിധായകൻ കുറ്റക്കാരൻ

text_fields
bookmark_border
ഗവേഷകയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ്​ സംവിധായകൻ കുറ്റക്കാരൻ
cancel

ന്യൂഡൽഹി: യു.എസിൽ നിന്നുള്ള ഗവേഷകയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ്​ സംവിധായകൻ  മഹ്​മൂദ്​ ഫറൂഖി കുറ്റക്കാരൻ. ഡൽഹി അഡീഷനൽ സെഷൻസ്​ കോടതിയാണ്​ ഫറൂഖി കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്​.

കൊളംബിയ സർവകലാശാലയിലെ ഗവേഷകയാണ്​ പീഡനത്തിന്​ ഇരയായത്​. പീപ്പ്​ലി ലൈവ്​  സിനിമയുടെ  സംവിധാനത്തിലൂടെയാണ്​ മഹ്​മൂദ്​ ഫറൂഖി ​​​ശ്രദ്ധേയനായത്​.

2015 ജൂൺ 15 നാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഗവേഷണ പ്രബന്ധത്തി​െൻറ പ്രവർത്തനങ്ങൾക്കായി  മഹ്​മൂദ്​ ഫറൂഖിയുടെ ഡൽഹിയിലെ വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ്​ ആരോപണം.

അതേസമയം, ഫറൂഖി  കുറ്റം നിഷേധിച്ചു. തന്നെ കേസിൽ കുടുക്കകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷ ആഗസ്​റ്റ്​ രണ്ടിന്​ പ്രഖ്യാപിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peepli livemahmood farooquiBollywood News
Next Story