Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായ്പ തിരിച്ചടച്ചില്ല; ...

വായ്പ തിരിച്ചടച്ചില്ല; ഹാസ്യതാരം രാജ്പാല്‍ യാദവിന് ആറു ദിവസം തടവുശിക്ഷ 

text_fields
bookmark_border
വായ്പ തിരിച്ചടച്ചില്ല; ഹാസ്യതാരം രാജ്പാല്‍ യാദവിന് ആറു ദിവസം തടവുശിക്ഷ 
cancel

ന്യൂഡല്‍ഹി: വ്യവസായിയില്‍നിന്ന് വാങ്ങിയ പണം തിരിച്ചുകൊടുക്കാത്ത  കേസില്‍ പ്രമുഖ ബോളിവുഡ് ഹാസ്യതാരം രാജ്പാല്‍ യാദവ് ആറു ദിവസംകൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. തന്‍െറ ചിത്രം ബോക്സ്ഓഫിസില്‍ പരാജയപ്പെട്ടതുമൂലമാണ് പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതെന്ന രാജ്പാലിന്‍െറ വാദം കോടതി അംഗീകരിച്ചില്ല.
ഇതേ കേസില്‍ 2013 ഡിസംബറില്‍ രാജ്പാല്‍ യാദവിനെ 10 ദിവസം തടവുശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ഡല്‍ഹി ഹൈകോടതി ശിക്ഷ റദ്ദാക്കിയതിനെതുടര്‍ന്ന് രാജ്പാല്‍ നാലു ദിവസത്തിനുശേഷം മോചിതനായി. എന്നാല്‍, അപ്പീലിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് ഇയാളോട് ഉടന്‍ കീഴടങ്ങാനും തിഹാര്‍ ജയിലില്‍ ബാക്കി ആറുദിവസത്തെ തടവുശിക്ഷ അനുഭവിക്കാനും ഹൈകോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് രാജ്പാല്‍ സുപ്രീംകോടതിയെ സമീപിച്ചത്. 
 
Show Full Article
TAGS:rajpal yadav 
Next Story