Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സല്‍മാന്‍ ഖുര്‍ശിദിനെതിരായ ഹരജി തള്ളി
text_fieldsbookmark_border
ന്യൂഡല്‍ഹി: അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ശിദിനും പി.കെ. ബന്‍സാലിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സി.ബി.ഐ കോടതി തള്ളി. അധികാരത്തിലിരിക്കെ, പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ പ്രോജക്ട് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിലെ (എന്‍.പി.സി.സി) എന്‍ജിനീയറിങ് വിഭാഗം ഡയറക്ടറുടെ സേവന കാലാവധി നീട്ടാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയാണ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി വിനോദ്കുമാര്‍ തള്ളിയത്. വിഷയത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമവിരുദ്ധമായി ഒന്നും ചെയ്തതായി കാണുന്നില്ളെന്ന് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
