Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായ വിമാനം: അമേരിക്കയുടെ സഹായം തേടുെമന്ന് പ്രതിരോധമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിന് മുകളിൽ വെച്ച് കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിന് അമേരിക്കയുടെ സഹായം തേടുമെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പാർലമെൻറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിെൻറ ഉപഗ്രഹ ചിത്രങ്ങൾ കെണ്ടത്തുന്നതിന് വേണ്ടിയാണിതെന്നും വളരെ കുറഞ്ഞ വിജയസാധ്യത മാത്രമാണ് ഇതിനുള്ളതെന്നും അദ്ദേഹം അറിയിച്ചു. 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ഏഴു ദിവസം മുമ്പാണ് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായത്. കോഴിക്കോട് സ്വദേശികളായ രണ്ടു പേരും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
