Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേനാവിമാനത്തിന്‍െറ...

സേനാവിമാനത്തിന്‍െറ തിരോധാനം: നിര്‍ണായക സൂചനകളൊന്നും ലഭിച്ചില്ലെന്ന് മന്ത്രി

text_fields
bookmark_border
സേനാവിമാനത്തിന്‍െറ തിരോധാനം: നിര്‍ണായക സൂചനകളൊന്നും ലഭിച്ചില്ലെന്ന് മന്ത്രി
cancel
ന്യൂഡല്‍ഹി: വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിന്‍െറ തിരോധാനത്തെ തുടര്‍ന്നുള്ള തിരച്ചില്‍ ആറു ദിവസം പിന്നിട്ടിട്ടും നിര്‍ണായക സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ രാജ്യസഭയില്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന തിരച്ചിലിനിടെ ചെറിയ സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും അവ അവലംബിക്കാനാകുമോ എന്ന് പരിശോധിക്കുകയാണ്. ശ്രമം ഉപേക്ഷിക്കാതെ വലിയ തോതിലുള്ള തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കടലിന്‍െറ അടിത്തട്ടില്‍ അന്തര്‍വാഹിനിയായ സമുദ്ര രത്നാകര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായവും തേടിയതായി കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
Show Full Article
TAGS:manohar parikar missing airforce plane 
Next Story