Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്രായേലി വനിതയെ...

ഇസ്രായേലി വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട്പേര്‍ അറസ്റ്റില്‍

text_fields
bookmark_border
ഇസ്രായേലി വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട്പേര്‍ അറസ്റ്റില്‍
cancel

മണാലി: ഹിമാചല്‍ പ്രദേശിലെ റിസോര്‍ട്ടില്‍ ഇസ്രായേലി യുവതി മാനഭംഗത്തിനിരയായ കേസില്‍ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. വിനോദസഞ്ചാരത്തിന് പേരുകേട്ട മണാലിയിലെ റിസോര്‍ട്ടിലാണ് സംഭവം. വിനോദ സഞ്ചാരിയായ 25കാരിയെ നമ്പര്‍ പ്ളേറ്റില്ലാത്ത കാറില്‍ വിജനമായ പ്രദേശത്തേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘമാണ് മാനഭംഗപ്പെടുത്തിയതെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രണ്ടുപേരെ പിടികൂടിയത്. വൈദ്യപരിശോധനയില്‍ യുവതി മാനഭംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്നും സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.

 

Show Full Article
TAGS:manali rape 
Next Story