Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2016 3:02 PM GMT Updated On
date_range 25 July 2016 3:15 PM GMTസയ്യിദ് അലിഷാ ഗീലാനി അറസ്റ്റിൽ
text_fieldsbookmark_border
ശ്രീനഗർ: കശ്മീരിലെ വിഘടനവാദി നേതാവും ഹൂറിയത് കോൺഫറൻസ് ചെയർമാനുമായ സയ്യിദ് അലിഷാ ഗീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് അനന്ത് നാഗിലേക്കുള്ള മാർച്ചിൽ പങ്കെടുക്കാനായി പോവുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. മാർച്ചിൽ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു.
ജൂലൈ 13ന് ഗീലാനിയെ വീട്ട് തടങ്കലിലാക്കിയിരുന്നു. സ്വതന്ത്ര കശ്മീര്‍ എന്ന ആവശ്യത്തിനായി പോരാടി കൊല്ലപ്പെട്ടവരുടെ ഖബറിടം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് അറ്സറ്റ് ചെയ്തത്. 86ാമത് കശ്മീര്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഖബറിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഗീലാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story