Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരിൽ...

കോയമ്പത്തൂരിൽ ലോറിയും ബസും കൂട്ടിയിടിച്ച് ഏഴ് മരണം

text_fields
bookmark_border
കോയമ്പത്തൂരിൽ ലോറിയും ബസും കൂട്ടിയിടിച്ച് ഏഴ് മരണം
cancel
കോയമ്പത്തൂര്‍: കൃഷ്ണഗിരിക്ക് സമീപം കണ്ടെയ്നര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 33 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ കൃഷ്ണഗിരി-ഹൊസൂര്‍ ദേശീയപാതയില്‍ സൂളഗിരിക്ക് സമീപം ചിന്നാറില്‍ നിയന്ത്രണംവിട്ട കണ്ടെയ്നര്‍ കോണ്‍ക്രീറ്റ് ഡിവൈഡര്‍ തകര്‍ത്ത് എതിരെവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴുപേരും സംഭവസ്ഥലത്ത് മരിച്ചു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ  കൃഷ്ണഗിരി ഗവ. ആശുപത്രിയിലത്തെിച്ചു. ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ലോറിയും കൃഷ്ണഗിരിയില്‍നിന്ന് ഹൊസൂരിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്.  ഹൊസൂര്‍ പൊലീസ് കേസെടുത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
Next Story