Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ​പ്രവാസി...

മോദി ​പ്രവാസി ​പ്രധാനമന്ത്രി –ഹർദിക്​ പ​േട്ടൽ

text_fields
bookmark_border
മോദി ​പ്രവാസി ​പ്രധാനമന്ത്രി –ഹർദിക്​ പ​േട്ടൽ
cancel

ഉദയ്​പൂർ: ​നരേന്ദ്രമോദി പ്രവാസി പ്രധാനമന്ത്രിയാണെന്നും ഗുജറാത്ത്​ തന്നിൽ നിന്ന്​ അകലെയല്ലെന്നും പ​േട്ടൽ സമുദായത്തി​െൻറ പ്രക്ഷോഭ നേതാവ്​ ഹർദിക്​​ പ​േട്ടൽ. ബി.ജെ.പി സർക്കാർ സംവിധാനങ്ങളെയും ഇൻറലിജൻസ്​ ബ്യൂറോയെയും  ദുരൂപയോഗപ്പെടുത്തുകയാണ്​. ഒരിക്കൽ ബീഹാറാണ്​ ജംഗിൾ രാജെന്നാണ്​ അവർ പറഞ്ഞിരുന്നത്​. എന്നാൽ അത്​ ഗുജറാത്തിലേക്കും വ്യാപിക്കുകയാണ്​. ഫോൺ വിളികളെല്ലാം തടസപ്പെടുത്തി ഞങ്ങളുടെ ​പ്രവർത്തനങ്ങൾക്കെല്ലാം അവർ കടിഞ്ഞാണിടുന്നു​.  ജനങ്ങൾ എല്ലാം നിശബ്​ദമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. അടുത്ത വർഷത്തെ ​പൊതു തെര​ഞ്ഞെടുപ്പിൽ ഇതിൻറെ ഫലം അവർ അറിയും. രാഷ്​ട്രീയ പാർട്ടിയും സർക്കാറുകളുമാണ്​ രാജ്യം ഭരിക്കു​ന്നതെന്ന വിചാരം മിഥ്യാധാരണയാണെന്നും യാഥാർഥത്തിൽ രാജ്യം ഭരിക്കു​ന്നതും സർക്കാർ രൂപീകരിക്കുന്നതും ജനങ്ങളാണെന്നും ഹർദിക്​ പറഞ്ഞു.

രാജ്യ​​ദ്രോഹക്കുറ്റം ആരോപിച്ച്​ ഒമ്പത്​ മാസം ജയിലിലായിരുന്ന ഹർദിക്​ പ​േട്ടൽ കഴിഞ്ഞ ആഴ്​ചയാണ്​ ജയിൽ മോചിതനായത്​. അടുത്ത ആറുമാസത്തേക്ക്​ ഗുജറാത്തിൽ ​പ്രവേശിക്കാൻ പാടില്ല എന്ന ഉപാധിയോടെയായിരുന്നു ജാമ്യം. നിലവിൽ രാജസ്​ഥാനിലെ ഉദയ്​പൂരിലാണ്​ അദ്ദേഹം താമസിക്കുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik patel
Next Story