Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതായ വൈമാനികരുടെ...

കാണാതായ വൈമാനികരുടെ വിവരങ്ങൾ പുറത്തുവിട്ടു

text_fields
bookmark_border
കാണാതായ വൈമാനികരുടെ വിവരങ്ങൾ പുറത്തുവിട്ടു
cancel

ന്യൂഡൽഹി: പോർട്ട്​  ബ്ലയർ യാത്രക്കിടെ കാണാതായ വ്യോമസേന വിമാനം നിയന്ത്രിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടു. ക്യാപ്​റ്റൻ ലഫ്​​. കേണൽ ബഡ്​സാര, ​​ഫ്ലൈറ്റ്​ ലഫ്​റ്റനൻറ്​ കുനാൽ, കോ പൈലറ്റ്​ നന്ദാൽ, ​എയർ ഫോഴ്​സ്​ എഞ്ചിനീയർ രാജൻ എന്നിവരുടെ വിവരങ്ങളാണ്​ പുറത്തുവിട്ടതെന്ന് ഇന്ത്യാടുഡെയെ ഉദ്ധരിച്ച് ഫസ്റ്റ് പോസ്റ്റ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു​. കാണാതായവരിൽ ഒമ്പത്​ പേർ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്​. സാംബ മൂർത്തി, ​പ്രസാദ്​റാവു, ചിന്ന റാവു, സേനാപതി, മഹാറാണ, ശ്രീനിവാസ റാവു, നാഗേന്ദ്ര റാവു എന്നിവരാണ് കാണാതായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്​.

വെള്ളിയാഴ്​ച രാവിലെ എട്ടിനാണ്​ 29 യാത്രക്കാരുമായി ചെന്നൈയിലെ താംബരത്ത് നിന്നും പോർട്ട് ബ്ലയറിലേക്ക് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ എ.എൻ32 വിമാനം കാണാതായത്. നാവികസേനയുടെയും തീര സംരക്ഷണസേനയുടെയും 12 കപ്പലുകൾ വിമനത്തി​െൻറ അവശിഷ്​ടങ്ങൾ കണ്ടെത്തുന്നതിനായി ബംഗാൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുകയാണ്​. മേഖലയിലേക്ക്​ ഒരു അന്തർവാഹിനിയും പുറപ്പെട്ടിട്ടുണ്ട്​.

കര, നാവിക, തീരസംരക്ഷണ സേനകളിലെ ഒാരോ അംഗങ്ങളും അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും എട്ട് സിവിലിയൻമാരും ആറ് ജീവനക്കാരുമാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ വിമാനം 23,000 അടി ഉയരത്തിലായിരുന്നുവെന്ന് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian Air Force Plane
Next Story