Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണം –ജമാഅത്തെ ഇസ് ലാമി
text_fieldsbookmark_border
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉന നഗരമധ്യത്തില്‍ ദലിത് യുവാക്കളെ വാഹനത്തില്‍ ബന്ധിച്ച് അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് സലീം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പശുവിന്‍െറ തോലുമായി സഞ്ചരിച്ചെന്നാരോപിച്ച് സോമനാഥ് ജില്ലയിലെ ദലിത് യുവാക്കളെ പശു സംരക്ഷകരെന്ന് പരിചയപ്പെടുത്തിയ സംഘമാണ് മര്‍ദിച്ചത്. പരസ്യമായി കുറ്റകൃത്യം നടത്തിയ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുകയും അക്രമത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. ദലിതര്‍ക്കു നേരെ ആക്രമണം നടത്തുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമന്നും ജനറല്‍ സെക്രട്ടറി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
