നായയെ ചുട്ട് കരിച്ച സംഭവം; പ്രതികൾ ഹൈദരാബാദിൽ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: പട്ടികളെ കൂട്ടത്തോടെ കത്തിച്ച സംഭവത്തിൽ എട്ട് കൗമാര പ്രായക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. 18 വയസിന് താഴെയുള്ളവരാണ് എല്ലാവരും. ഹ്യൂമൻ സൊസൈറ്റി ഇൻറർനാഷണൽ, പീപ്പിൾസ് ഫോർ എനിമൽസ് തുടങ്ങിയ സംഘടനകൾ പൊലീസിന് പരാതി നൽകുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇവർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.
മൂന്ന് പട്ടിക്കുട്ടികളെ ഒരു കൂട്ടം വിദ്യാർഥികള്‍ കെട്ടിവലിച്ചു കൊണ്ടുവന്ന് ഹൈദരാബാദിലെ വിജനമായ ഒരു സ്ഥലത്തിട്ട് വിറകുകൊള്ളികള്‍ കൊണ്ടുമൂടി തീ കത്തിക്കുകയായിരുന്നു. ഇത് ഇവരില്‍ ഒരാള്‍ തന്നെയാണ് ക്യാമറയില്‍ ചിത്രീകരിച്ചത്. ഇയാള്‍ പട്ടികളെ കത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും വിഡിയോയിലുണ്ട്. മുഷീറാബാദിലെ ഒരു മത്സ്യക്കച്ചവടക്കാരനില്‍ നിന്നാണ് പൊലീസ് വിഡിയോ കണ്ടെടുത്തത്. കേസിൽ ജുവൈനൽ ജസ്റ്റിസാവും തുടർ നടപടികൾ സ്വീകരിക്കുക.
അടുത്തിടെ തമിഴ്നാട്ടില്‍ രണ്ട് മെഡിക്കല്‍ വിദ്യാർഥികള്‍ ഒരു നായയെ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞത് വന്‍ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.