സി.ബി.ഐ അന്വേഷണം ഉടൻ വരും; സിസോദിയക്ക് കെജ്രിവാളിന്‍റെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: സി.ബി.ഐ അന്വേഷണം നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് മുഖ്യമന്ത്രി കെജ്‌രിവാളിന്‍റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്ന് കെജ് രിവാള്‍ ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. ദ്വാരകയിലെ ദീന്‍ ദയാല്‍ ഉപാധ്യായ് കോളേജിന്‍റെ പുതിയ കെട്ടിടം സിസോദിയ ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്‍റെ ട്വീറ്റ്.
മോദി ഉടന്‍ സി.ബി.ഐയെ അയക്കുകയോ കെട്ടിടം നിര്‍മ്മിക്കാന്‍ താങ്കള്‍ക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പരിഹസിച്ചു. പി.ഡബ്ല്യൂ.ഡി മന്ത്രി സത്യേന്ദര്‍ ജയിനൊപ്പമാണ് വിദ്യാഭ്യാസ മന്ത്രികൂടിയായ സിസോദിയ കോളേജിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
Manish, be prepared. Modi ji will either send CBI against u or declare that u did not have power to construct it https://t.co/oOEZBkYBDi
— Arvind Kejriwal (@ArvindKejriwal) July 20, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
