Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മായാവതിക്ക് പിന്തുണയുമായി ജയലളിത
text_fieldsbookmark_border
ചെന്നൈ: ബി.എസ്.പി നേതാവ് മായാവതിയെ വേശ്യയോട് ഉപമിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് ദയാശങ്കർ സിങിനെ നിശിതമായി വിമർശിച്ചും മായാവതിക്ക് പിന്തുണ അർപ്പിച്ചും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ദയാശങ്കർ സിങിനെ പാർട്ടി പദവികളിൽ നിന്നും പുറത്താക്കിയാൽ പോരെന്നും അദ്ദേഹത്തെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും ജയലളിത അഭ്യർത്ഥിച്ചു.
അതേസമയം, മായവതിക്കെതിരായ പരാമർശം ബി.എസ്.പി രാഷ്ട്രീയ ആയുധമാക്കി. സംസ്ഥാനത്ത് എല്ലായിടത്തും ബി.എസ്.പി പ്രവർത്തകർ ബി.ജെ.പിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
