ഡല്‍ഹിയില്‍ മലയാളി കുത്തേറ്റു മരിച്ചു
text_fieldsന്യൂഡല്‍ഹി: മലയാളി വയോധികനെ ഡല്‍ഹിയിലെ ഫ്ളാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്തെി. ആലുവ ചൊവ്വര പുറവരിക്കല്‍ വിജയകുമാര്‍ (66) ആണ് മയൂര്‍ വിഹാറിലെ സമാചാര്‍ അപ്പാര്‍ട്മെന്റ്സില്‍ കൊല്ലപ്പെട്ടത്. കവര്‍ച്ചാശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആരോഗ്യ വകുപ്പില്‍നിന്ന് വിരമിച്ച വിജയകുമാറും ആദായ നികുതി വകുപ്പില്‍ ജോലി ചെയ്യുന്ന ഭാര്യ വസുന്ധരയും മാത്രമാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചക്ക് വീട്ടിലത്തെിയ മാധ്യമപ്രവര്‍ത്തകയായ മകള്‍ അമ്പിളിയാണ് പിതാവിന്‍െറ മൃതദേഹം കണ്ടത്തെിയത്.
അമ്പിളിയും കുടുംബവും സമീപത്തെ മറ്റൊരു ഫ്ളാറ്റിലാണ് താമസം. ഫ്ളാറ്റില്‍നിന്ന് ടെലിവിഷന്‍ കാണാതായിട്ടുണ്ട്. ടി.വിയുമായി ഒരാള്‍ പുറത്തുപോകുന്നതിന്െറ ദൃശ്യം സി.സി.ടി.വി കാമറയിലും പതിഞ്ഞിട്ടുണ്ട്. ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് ഋഷിപാല്‍ സിങ്ങിന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകനായ അജിത് മകനാണ്. മരുമക്കള്‍: മധു, ശ്രീല.
