Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാര്‍ഗരറ്റ് ആല്‍വക്കെതിരെ കേരള എം.പിമാര്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച എ.ഐ.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ ഗവര്‍ണറുമായ മാര്‍ഗരറ്റ് ആല്‍വക്കെതിരെ കേരള എം.പിമാര്‍. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടിവന്നതിന് ആന്‍റണി തന്നോട് തക്കം കിട്ടിയപ്പോള്‍ പകവീട്ടിയതായി ‘കറേജ് ആന്‍ഡ് കമിറ്റ്മെന്‍റ്’ എന്ന ആത്മകഥയില്‍ മാര്‍ഗരറ്റ് ആല്‍വ എഴുതിയതിനോട് പ്രതികരിക്കുകയായിരുന്നു എം.പിമാര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെ കിട്ടിയ പദവികളും സൗകര്യങ്ങളും അനുഭവിച്ച്, ഒടുവില്‍ ഗവര്‍ണര്‍പദത്തില്‍നിന്ന് വിരമിച്ച ശേഷം 2014ല്‍ മാത്രം ‘ആത്മകഥാ കുടില്‍വ്യവസായം’ തുടങ്ങുകയാണ് മാര്‍ഗരറ്റ് ആല്‍വ ചെയ്തതെന്ന് എം.പിമാര്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
