Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരില്‍ കര്‍ഫ്യൂ...

കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു; സംഘര്‍ഷത്തില്‍ അയവ്

text_fields
bookmark_border
കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു; സംഘര്‍ഷത്തില്‍ അയവ്
cancel

ശ്രീനഗര്‍: കശ്മീരില്‍  ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ ചൊവ്വാഴ്ച നേരിയ അയവ്. കഴിഞ്ഞ ദിവസം കശ്മീരില്‍ പ്രക്ഷോഭകരും സൈന്യവും തമ്മില്‍ സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, താഴ്വരയിലെ പത്തു ജില്ലകളില്‍ കര്‍ഫ്യു തുടരുകയാണ്. വിഘടനവാദി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് വെള്ളിയാഴ്ചവരെ നീട്ടി. സയ്യിദ് അലിഷാ ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക് തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ, തിങ്കളാഴ്ച ഖാസിഗണ്ഡില്‍ സൈന്യത്തിന്‍െറ വെടിവെപ്പില്‍ വനിതയടക്കം മൂന്നുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിരോധ മന്ത്രാലയം വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇരകളായവര്‍ക്ക് എല്ലാ സഹായവും ചികിത്സയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സൈനികവ്യൂഹത്തിനു നേരെ കല്ളേറുണ്ടായപ്പോള്‍ നടത്തിയ തിരിച്ചടിയിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്.

ജൂലൈ 11ന് ബുര്‍ഹാന്‍ വാനി സുരക്ഷാ സേന നടത്തിയ ഓപറേഷനില്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കഴിഞ്ഞ ദിവസം വരെ 46 സിവിലിയന്മാരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. മൊബൈല്‍, ഇന്‍റര്‍നെറ്റ് സര്‍വിസുകളും പുന$സ്ഥാപിച്ചിട്ടില്ല.
പത്രപ്രസിദ്ധീകരണവും കഴിഞ്ഞ നാലു ദിവസമായി തടസ്സപ്പെട്ടിരിക്കുകയാണ്. ശ്രീനഗറിലെ മാധ്യമസ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് പത്രങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിയത്. കശ്മീര്‍ താഴ്വരയിലെ എല്ലാ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസും സൈന്യവും ഒരുക്കിയിട്ടുള്ളത്.

കേന്ദ്രത്തിന് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്

കശ്മീര്‍ താഴ്വരയിലെ അതിക്രമത്തിലും സംഘര്‍ഷങ്ങളിലും ദേശീയ മനുഷ്യാവകാശ കമീഷന് ആശങ്ക. സംഭവങ്ങളുടെ നിജസ്ഥിതി അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചു. പ്രതിഷേധക്കാരും സൈന്യവും തമ്മിലെ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ ഇടപെടുകയായിരുന്നു. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

പത്ര അടിയന്തരാവസ്ഥ നീക്കാതെ പ്രസിദ്ധീകരണമില്ല –പത്രങ്ങള്‍

 കശ്മീരിലെ പത്രങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ‘അടിയന്തരാവസ്ഥ’ പൂര്‍ണമായി നീക്കുന്നുവെന്ന് വ്യക്തമായ ഉറപ്പു ലഭിക്കാതെ കശ്മീരിലെ പ്രസിദ്ധീകരണം പുനരാരംഭിക്കേണ്ടതില്ളെന്ന് വിവിധ മാധ്യമസ്ഥാപനങ്ങളുടെ എഡിറ്റര്‍മാരും ഉടമകളും  ശ്രീനഗറില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. മാധ്യമങ്ങള്‍ക്കുമേല്‍ വിലക്കില്ളെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവിനെ അറിയിച്ചെന്ന വാര്‍ത്തക്ക് പിന്നാലെയാണിത്. നിലവിലെ സാഹചര്യങ്ങളില്‍ പത്രം വീണ്ടും അച്ചടിച്ചുതുടങ്ങാന്‍ പറ്റില്ളെന്ന് പ്രസ്താവനയില്‍ അവര്‍ വിശദീകരിച്ചു. ബുധനാഴ്ച സ്ഥിതി വീണ്ടും അവലോകനം ചെയ്യും. വ്യാപകമായ റെയ്ഡാണ് പത്രമോഫിസുകളില്‍ സര്‍ക്കാര്‍ നടത്തിവന്നത്. പത്രവും അച്ചടിസാമഗ്രികളും പിടിച്ചെടുക്കുക, പത്രജീവനക്കാരെ കസ്റ്റഡിയിലെടുക്കുക തുടങ്ങിയ സംഭവങ്ങള്‍ നടന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പ്രഫ. അമിതാഭ് മട്ടു പത്ര ഉടമകളെ സമീപിച്ച് പിന്നീട് ഖേദപ്രകടനം നടത്തി. അതേസമയം, വിലക്കില്ളെന്ന് മറുവശത്ത് പ്രചാരണം നടത്തുകയും ചെയ്തു. ഫലത്തില്‍, വ്യക്തമായ ഉറപ്പുകളൊന്നും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍, തെറ്റിദ്ധരിപ്പിക്കുന്നവിധം പ്രവര്‍ത്തിച്ച സര്‍ക്കാര്‍ വ്യക്തമായ വിശദീകരണ പ്രസ്താവന നല്‍കാതെ പ്രസിദ്ധീകരണം പുനരാരംഭിക്കേണ്ടതില്ളെന്നാണ് ഉടമ-എഡിറ്റര്‍ യോഗത്തിന്‍െറ തീരുമാനം. അച്ചടിക്കുന്ന പത്രത്തിന്‍െറ വിതരണമോ ജീവനക്കാരുടെ യാത്രയോ തടസ്സപ്പെടുന്നില്ളെന്ന് ഉറപ്പുകിട്ടണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിരോധമില്ളെന്ന് സര്‍ക്കാര്‍
 
കശ്മീരില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കില്ളെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പത്രങ്ങള്‍ക്ക് നിരോധമുണ്ടെന്ന കാര്യം ശരിയല്ളെന്ന് മെഹ്ബൂബ അറിയിച്ചതായി മന്ത്രാലയം വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

പാക് പൗരന്‍ അറസ്റ്റില്‍
 

ജമ്മുവില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന പാക് പൗരനെ ബി.എസ്.എഫ് സംഘം അറസ്റ്റ് ചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയായ സഫര്‍വാല്‍ സ്വദേശി വാരിസ് എന്ന 24കാരനാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Show Full Article
TAGS:kashmir clash 
Next Story