Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് നിരോധം
text_fieldsbookmark_border
ന്യൂഡൽഹി: പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി സർക്കാറിനോട് ആവശ്യപ്പെട്ടു. ഉത്തരവ് എത്രയും പെെട്ടന്ന് നടപ്പിലാക്കാനും ഇത്തരം വാഹനങ്ങളുെട പട്ടിക ഡൽഹി ട്രാഫിക് പൊലീസിന് കൈമാറാനും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളും ഡൽഹിയിൽ അനുവദിക്കരുതെന്നും ട്രൈബ്യുണൽ നിർദേശിച്ചു.
ഡൽഹിയിെല അനിയന്ത്രിതമായ മലിനീകരണം ചൂണ്ടിക്കാട്ടിയാണ് പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കഴിഞ്ഞ വർഷം ട്രൈബ്യൂണൽ ഉത്തരവിട്ടത്. മുൻ ഉത്തരവ് റദ്ദാക്കാൻ ട്രൈബ്യൂണൽ തയാറായില്ല.
നിലവിൽ ഡൽഹിയിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് നിരോധമുണ്ട്.
Next Story
