Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഡ് ഷോക്കിടെ ഷീലാ...

റോഡ് ഷോക്കിടെ ഷീലാ ദീക്ഷിതിന് നേരിയ പരിക്ക്

text_fields
bookmark_border
റോഡ് ഷോക്കിടെ ഷീലാ ദീക്ഷിതിന് നേരിയ പരിക്ക്
cancel

ലഖ്നോ: കോണ്‍ഗ്രസിന്‍െറ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാ ദീക്ഷിതിന് റോഡ്ഷോക്കിടെ പലക തകര്‍ന്ന് നേരിയ പരിക്ക്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായതിനുശേഷം സംസ്ഥാനത്ത് ആദ്യമായത്തെിയ അവര്‍, ലഖ്നോവിലെ അമോസി വിമാനത്താവളത്തില്‍നിന്നും പാര്‍ട്ടി ആസ്ഥാനത്തേക്ക് തുറന്ന വാഹനത്തില്‍ പോവുമ്പോഴായിരുന്നു അപകടം. കനത്ത മഴക്കിടെ നടത്തിയ യാത്രയില്‍ നിന്നിരുന്ന പലക തകര്‍ന്ന് ഷീലാ ദീക്ഷിതിന് സമനില തെറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന നേതാക്കള്‍ പിടിച്ചതിനാല്‍ വീഴാതെ രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവായി ചുമതലയേറ്റ രാജ് ബബ്ബറും വാഹനത്തിലുണ്ടായിരുന്നു.

 

Show Full Article
TAGS:sheela dixit 
Next Story