ന്യൂഡല്‍ഹി: മാനവവിഭവശേഷി വകുപ്പിന്‍െറ ചുമതലയില്‍നിന്നും മാറ്റിയതിന് പിന്നാലെ പാര്‍ലമെന്‍ററികാര്യ കാബിനറ്റ് കമ്മിറ്റിയില്‍നിന്നും സ്മൃതി ഇറാനി പുറത്ത്. സ്മൃതിക്ക് പിന്നാലെ മാനവവിഭവശേഷി വകുപ്പിന്‍െറ ചുമതലയേറ്റെടുത്ത പ്രകാശ് ജാവദേക്കറിനെ കാബിനറ്റ് കമ്മിറ്റി അംഗമായി ഉള്‍പ്പെടുത്തുകയും ചെയ്തു. കാബിനറ്റ് കമ്മിറ്റിയില്‍ സ്മൃതി ഇനി മുതല്‍ പ്രത്യേക ക്ഷണിതാവായിരിക്കും.
ന്യൂനപക്ഷ വകുപ്പിന്‍െറ ചുമതലയൊഴിഞ്ഞ നജ്മ ഹെപ്ത്തുല്ലയെയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. പാര്‍ലമെന്‍ററി കാര്യ മന്ത്രി അനന്ത് കുമാര്‍, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍, നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് എന്നിവരും അംഗങ്ങളായി. സ്മൃതിയെ കൂടാതെ, ന്യൂനപക്ഷ കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, രാജീവ് പ്രതാപ് റൂഡി എന്നിവരും പ്രത്യേക ക്ഷണിതാക്കളായിരിക്കും. പാര്‍ലമെന്‍റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന 11 അംഗ കമ്മിറ്റിയുടെ ചുമതല ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനാണ്.