കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണം -പ്രധാനമന്ത്രി
text_fieldsന്യുഡല്‍ഹി: വികസനം സാധ്യമാകുന്നതിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കഴിയൂയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍്റര്‍ സ്റേറ്റ് കൗണ്‍സില്‍ സംയുക്ത സംസ്ഥാന വ്യവസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ല, അത് രാഷ്ട്രത്തിലെ പൗരന്‍മാരുടെ നല്ല ഭാവിക്കു കൂടി വേണ്ടിയുള്ളതാണ്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഒരു പതിറ്റാണ്ടിന് ശേഷം ആദ്യ യോഗമാണ് ഇന്ന് ചേരുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. 1990 ൽ രൂപംകൊണ്ട കൗണ്‍സില്‍ പ്രധാനമായും ചര്‍ച്ചക്കുള്ള വേദിയാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിഷയങ്ങളും പരിഹരിക്കുന്നതിനുള്ള വേദിയായിരിക്കണം ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സിലെന്നും അദ്ദേഹം സംസ്ഥാനങ്ങളെ ഓര്‍മ്മിപ്പിച്ചു.
പതിനാലാം ധനകാര്യ കാര്യ കമ്മീഷന്‍്റെ നിര്‍ദേശങ്ങള്‍ക്കപ്പുറത്ത് സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന പഞ്ചായത്തുകള്‍ക്ക് 2,70,000 രൂപ നല്‍കും. നിര്‍ബന്ധിത വനവല്‍ക്കരണ ഫണ്ടില്‍ നിന്ന് 40,000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നതെന്നും മോദി യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച ബില്ല് വര്‍ഷകാലസമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും മോദി സംസ്ഥാനങ്ങളെ അറിയിച്ചു.
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ, നിര്‍ണായകമായ ചരക്ക്-സേവന നികുതി ബില്ല് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ അഭിപ്രായവും യോഗത്തില്‍ തേടും. ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
