Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ സംഘർഷം:...

കശ്​മീർ സംഘർഷം: പാകിസ്​താ​െൻറ കരിദിനത്തിനെതിരെ ഇന്ത്യ

text_fields
bookmark_border
കശ്​മീർ സംഘർഷം: പാകിസ്​താ​െൻറ കരിദിനത്തിനെതിരെ ഇന്ത്യ
cancel

ന്യൂഡൽഹി: കശ്​മീരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂലൈ 19 ന്​ കരിദിനം ആചരിക്കാനുള്ള പാകിസ്​താ​െൻറ തീരുമാനത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ. പാകിസ്​താൻ മന്ത്രിസഭയുടെ തീരുമാനത്തെ മുഴുവനായും ഏകകണ്​ഠമായി തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തുടർച്ചയായി ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന പാകിസ്​താ​െൻറ നടപടിയിൽ വിദേശകാര്യ മന്ത്രാലയം ആശങ്ക ​​േരഖപ്പെടുത്തി. കശ്​മീരിൽ പാകിസ്​താനോ മറ്റ്​ രാജ്യങ്ങൾക്കോ പ്രത്യേക അവകാശമില്ല. ചില തീവ്രവാദ സംഘടനകളെ മഹത്വവത്​കരിക്കുന്നതിലൂടെ  പാകിസ്​താ​െൻറ നിലപാട്​ വ്യക്തമാവുകയാണെന്നും ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാകിസ്​താൻ നിയന്ത്രിത കശ്​മീരിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയ നേട്ടമുണ്ടാക്കാനാണ്​, കശ്​മീരിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെപേരിൽ   പാകിസ്​താൻ ശ്രമിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഭീകരവാദത്തിന്​ പിന്തുണ നൽകി ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താൻ പാകിസ്​താൻ ശ്രമിക്കരുത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള  സമാധാനപരമായ  ബന്ധത്തിന്​ പാകിസ്​താൻ അനുകൂലമായി പ്രതികരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഹിസ്​ബുൽ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍  ജൂലൈ 19 കരിദിനമായി ആചരിക്കാൻ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. ലഹോറില്‍ നടന്ന  പാകിസ്​താൻ മ​ന്ത്രിസഭാ യോഗത്തിലാണ്​ കശ്മീര്‍ സംഭവത്തില്‍ പാകിസ്താന്‍ കരിദിനമാചരിക്കാൻ തീരുമാനിച്ചത്​. ബുര്‍ഹാന്‍ വാനിയെ കശ്മീരി നേതാവെന്നും  ധീര രക്തസാക്ഷിയെന്നും വിശേഷിപ്പിച്ച പാക്​പ്രധാനമന്ത്രി നവാസ് ശരീഫ് വാനിയെ കൊലപ്പെടുത്തിയതിനെ ‘നിയമത്തിന് അതീതമായ കൊല’ എന്നുമാണ്​ വിശേഷിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueindia-pak
Next Story