Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​: കേന്ദ്ര...

നീറ്റ്​: കേന്ദ്ര സർക്കാറി​െൻറ ഒാർഡിനൻസിനെതി​െ​ര സുപ്രീംകോടതി

text_fields
bookmark_border
നീറ്റ്​: കേന്ദ്ര സർക്കാറി​െൻറ ഒാർഡിനൻസിനെതി​െ​ര സുപ്രീംകോടതി
cancel

ന്യൂഡൽഹി: മെഡിക്കൽ, ദന്തൽ പ്രവേശത്തിന്​ ദേശീയ തലത്തിൽ ഏകീകൃത ​പ്രവേശ പരീക്ഷ(നീറ്റ്​) ഏർപ്പെടുത്തിയ വിധിയെ മറികടക്കാൻ ഒാർഡിനൻസ്​ കൊണ്ടുവന്ന ​േകന്ദ്രസർക്കാറി​െൻറ നടപടിക്കെതിരെ സുപ്രീംകോടതി. ​ അതേസമയം ​കേന്ദ്രത്തി​െൻറ ഒാർഡിനൻസ്​ റദ്ദാക്കാൻ സുപ്രീംകോടതി തയാറായില്ല. സംസ്ഥാനങ്ങൾ നടത്തുന്ന മെഡിക്കൽ പ്രവേശ പരീക്ഷക്ക്​ അംഗീകാരം നൽകിക്കൊണ്ട്​ കേന്ദ്രസർക്കാർ കൊണ്ടവന്ന ഒാർഡിനൻസിൽ സുപ്രീംകോടതി അതൃപ്​തി അറിയിച്ചു​.

കേന്ദ്രത്തി​െൻറ നടപടി ശരിയായ രീതിയിലുള്ള​തല്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. കോടതി വിധി അംഗീകരിച്ചതിന്​ ശേഷം ഒാർഡിനൻസ്​ കൊണ്ടുവന്നത്​ ശരിയായില്ല. സുപ്രീം​േകാടതിയുടെ വീണ്ടുമുള്ള ഇടപെടൽ കൂടുതൽ അങ്കലാപ്പ്​ സൃഷ്​ടിക്കുമെന്ന്​ ചൂണ്ടിക്കാണിച്ച്​ വിഷയത്തിൽ ഇടപെടാൻ ജസ്​റ്റിസ്​ ദവെ തയാറായില്ല. നീറ്റി​െൻറ രണ്ടാം ഘട്ടം ജൂലൈ 24 ന്​ നടക്കും

‘നീറ്റ്​’നു പകരം സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷക്ക്​ അംഗീകാരം നൽകി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഒാർഡിനൻസിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical entranceneetsupreme court
Next Story