Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാകിര്‍ നായികിനെതിരായ മാധ്യമ വിചാരണ അവസാനിപ്പിക്കണം –എം.ഐ.എം
text_fieldsbookmark_border
മുംബൈ: ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിനെതിരായ മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഒൗറംഗാബാദ് എം.എല്‍.എ ഇംതിയാസ് ജലീലാണ് പ്രസ്താവനയില്‍ ആവശ്യമുന്നയിച്ചത്. രാജ്യത്തിന്‍െറ നിയമമനുസരിച്ച് ഒരു കേസുപോലും നായികിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, ചില മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ അദ്ദേഹത്തെ തീവ്രവാദത്തെ പിന്തുണക്കുന്നയാളായി പ്രഖ്യാപിച്ചിരിക്കയാണ്. ഈ മാധ്യമ വിചാരണ അവസാനിപ്പിക്കണം. ആരെങ്കിലും നിയമം തെറ്റിക്കുന്നുണ്ടെങ്കില് അവര്‍ക്കെതിരെ നടപടിയെടുക്കണം -പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അതിനനുസൃതമായാണ് സാകിര്‍ നായിക് പ്രഭാഷണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
