Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.എന്‍.യു: പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

text_fields
bookmark_border
ജെ.എന്‍.യു: പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
cancel


ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിനും മറ്റുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ നടത്തിയ അന്വേഷണത്തിന്‍െറ സ്ഥിതിവിവര റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് മെട്രോപൊളിറ്റന്‍ കോടതിയില്‍ ഫയല്‍ ചെയ്തു.ജെ.എന്‍.യു സംഭവത്തില്‍ വ്യാജപ്രചാരണം നടത്തിയ മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഡല്‍ഹി സര്‍ക്കാറിന്‍െറ ഹരജിയുടെ സാധുത പരിശോധിക്കാനാണ് കോടതി പൊലീസ് റിപ്പോര്‍ട്ട് തേടിയത്.

റിപ്പോര്‍ട്ട് പരിശോധിച്ച കോടതി, പ്രത്യേകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സൂക്ഷിക്കണമെന്ന പൊലീസ് സ്പെഷല്‍ സെല്ലിന്‍െറ ആവശ്യം തള്ളി. ജെ.എന്‍.യു സംഭവത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി കാണിക്കുന്ന വിഡിയോകള്‍ യഥാര്‍ഥമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന് കാണിക്കുന്ന വിഡിയോ കെട്ടിച്ചമച്ചതാണെന്നും ഇതാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും ഡല്‍ഹി സര്‍ക്കാര്‍ വാദിച്ചു.  ആഗസ്റ്റ് 24നാണ് കേസ് കോടതി ഇനി പരിഗണിക്കുക.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story