'ശക്തിമാന്' ഒരുക്കിയ പ്രതിമ പ്രതിഷേധത്തെ തുടർന്ന് നീക്കം ചെയ്തു
text_fieldsഡറാഡൂണ്‍: ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷി കാല്‍ തല്ലിയൊടിച്ച് മരണത്തിന് കീഴടങ്ങിയ ശക്തിമാന് ആദരസൂചകമായി നിർമിച്ച പ്രതിമ നീക്കം ചെയ്തു. സംസ്ഥാനത്ത് ധീര ജവാൻമാർക്ക് സ്മാരകങ്ങൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ ഒരു കുതിരക്ക് എന്തിനാണ് പ്രതിമ എന്ന ചോദ്യമുയർന്നതിനെ തുടർന്നാണ് നീക്കം ചെയ്തത്. ഉത്തരാഖണ്ഡ് പൊലീസാണ് തങ്ങളുടെ പ്രിയപ്പെട്ട ശക്തിമാന് പ്രതിമയിലൂടെ ‘പുനര്‍ജന്മം’ നല്‍കിയത്. ഉത്തരാഖണ്ഡിലെ റിസ്പൗന ചൗക്കിലാണ് 400 കിലോയോളം ഭാരം വരുന്ന പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഒറീസയിലെ ശില്പികളായ ഫക്കീര്‍ ചന്ദ്, കലി ചന്ദ് എന്നിവരാണ് നിർമ്മാണത്തിന് പിന്നിൽ. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ചെലവഴലിച്ചത്. ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചത്.

പൊലീസ് പരേഡിനിടെ മസൂറിലെ ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷി ശക്തിമാന്‍റെ കാല് തല്ലിയൊടിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പരിക്കേറ്റ കാല്‍ മുറിച്ചു മാറ്റി കൃത്രിമ കാലുമായി ശക്തിമാന്‍ അതിജീവിച്ചങ്കെിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏപ്രില്‍ 20 നാണ് ശക്തിമാന്‍ വിടപറഞ്ഞത്.
ഗണേഷ് ജോഷി ശക്തിമാനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് എം.എല്‍.എക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. മൃഗസ്നേഹികളുടെ പരാതിയില്‍ ഗണേഷിനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ പിന്നീട് ജാമ്യം നേടി.
വിഡിയോ കടപ്പാട്: ന്യൂസ് ഒാൺ ഹണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
