രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാവകാശം നല്‍കണമെന്ന് കശ്മീര്‍ ജനതയോട് സോണിയ
text_fieldsന്യൂഡല്‍ഹി: കശ്മീര്‍ ജനതയുടെ അഭിലാഷങ്ങള്‍ അര്‍ഥപൂര്‍ണവും ജനാധിപത്യപരവുമായ രീതിയില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ദീര്‍ഘകാല മാര്‍ഗങ്ങള്‍ കണ്ടത്തൊന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സോണിയ ഗാന്ധിയെ വിളിച്ച് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ധരിപ്പിക്കുകയും സമാധാനം പുന$സ്ഥാപിക്കാന്‍ സഹകരണം തേടുകയും ചെയ്തതിന് പിന്നാലെയാണ് പ്രസ്താവന. വിവേകശൂന്യമായ അക്രമങ്ങളില്‍ നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടവന്നതില്‍ സോണിയ ഉത്കണ്ഠ പ്രകടിപ്പിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പറ്റില്ല. ഭീകരതയെ കര്‍ക്കശമായി നേരിടണം. എന്നിരുന്നാലും സാധാരണക്കാരുടെ മരണവും സുരക്ഷാസേനക്കുനേരെയുള്ള ആക്രമണവും വേദനജനകമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതി സാധാരണ നിലയിലാക്കാന്‍ നാഷനല്‍ കോണ്‍ഫറന്‍സിന് വഹിക്കാന്‍ കഴിയുന്ന പങ്ക് നിര്‍വഹിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. ഉമറിനെയും രാജ്നാഥ് വിളിച്ചിരുന്നു. സുരക്ഷാസേന അങ്ങേയറ്റം സംയമനം പാലിക്കുകയും പ്രക്ഷോഭകരെ കൊല്ലുന്നത് നിര്‍ത്തുകയും വേണം. അതല്ലാതെ അക്രമം അടങ്ങില്ല. ആയുധ ഉപയോഗം അവസാനിപ്പിക്കുമ്പോള്‍ മാത്രമാണ് താഴ്വരയില്‍ സമാധാനം തിരിച്ചത്തെുകയെന്ന് ആഭ്യന്തരമന്ത്രിയോട് പറഞ്ഞതായും ഉമര്‍ അബ്ദുല്ല വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
