Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരവിന്ദ് പനഗരിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായേക്കും

text_fields
bookmark_border
അരവിന്ദ് പനഗരിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായേക്കും
cancel

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയയെ നിയോഗിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണിക്കുന്ന അന്തിമ പട്ടികയിലെ ആദ്യപേരുകാരന്‍ പനഗരിയ ആണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ആസൂത്രണ കമീഷന്‍ പിരിച്ചുവിട്ട് നിതി ആയോഗ് രൂപവത്കരിച്ചപ്പോള്‍, സാമ്പത്തിക വിദഗ്ധനെന്നനിലയില്‍ അരവിന്ദ് പനഗരിയ നിയോഗിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണറെ ഒരാഴ്ചക്കകം സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തേക്കും. ഇപ്പോഴത്തെ ഗവര്‍ണര്‍ രഘുറാം രാജന്‍ സെപ്റ്റംബറിലാണ് സ്ഥാനമൊഴിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story