വിദ്വേഷത്തിന്‍െറ ഉപദേശകര്‍ സമൂഹത്തിന് ഭീഷണി -മോദി
text_fieldsനെയ്റോബി: അക്രമത്തിന്‍െറയും വിദ്വേഷത്തിന്‍െറയും ഉപദേശകര്‍ സമൂഹത്തിന്‍െറ കെട്ടുറപ്പിന് ഭീഷണിയുയര്‍ത്തുന്നുവെന്നും തീവ്രവാദ ആശയങ്ങള്‍ക്കെതിരെ യുവതലമുറ പ്രതിരോധം തീര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവരുടെയും അവരെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നവരുടെയും ചെയ്തികളെ അപലപിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ സന്ദര്‍ശനത്തിനിടെ നെയ്റോബി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും മുക്തമായ ലോകമാണ് വേണ്ടതെന്നും സാമ്പത്തിക പുരോഗതിക്കൊപ്പം ജനങ്ങളുടെയും സമൂഹത്തിന്‍െറയും സുരക്ഷ പ്രധാനമാണെന്ന് തിരിച്ചറിയണമെന്നും മോദി പറഞ്ഞു. ഭീകരവാദ സംഘടനയായ ഐ.എസ് അവരുടെ ചുവടുകള്‍ വ്യാപിപ്പിക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
