സഹകരിക്കാൻ തയാർ; ഒരു ഇന്ത്യൻ അന്വേഷണ ഏജൻസിയും തന്നെ സമീപിച്ചിട്ടില്ല –സാകിർ നായിക്
text_fieldsറിയാദ്: തീവ്രവാദത്തെ പിന്തുണച്ചെന്ന ആരോപണത്തിൽ ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്ന് സാകിർ നായിക്. ഇതുവരെ ഇന്ത്യൻ സർക്കാറിെൻറ ഒരു ഏജൻസിയും തന്നോട് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എന്ത് വിവരവും സന്തോഷത്തോടെ നൽകുെമന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ധാക്കയിലെ റസ്റ്റോറൻറിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ രണ്ടുപേര്‍ക്ക് പ്രചോദനമായത് സാകിര്‍ നായിക്കിെൻറ പ്രഭാഷണങ്ങളാണെന്ന് ബംഗ്ലാദേശിലെ ഡെയ്ലി സ്റ്റാർ പത്രത്തിൽ വാർത്ത വന്നിരുന്നു. എന്നാൽ പിന്നീട് ഡെയ്ലി സ്റ്റാര്‍ വാര്‍ത്ത തിരുത്തി.
ധാക്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടന്ന മാധ്യമ വിചാരണ ഞെട്ടിച്ചുവെന്നും സാകിർ നായിക് പ്രതികരിച്ചു. തീവ്രവാദസംഘടനകളെയോ ഭീകരവാദ പ്രവർത്തനത്തെയോ പിന്തുണച്ചിട്ടില്ല. തെൻറപ്രഭാഷണങ്ങള് വളച്ചൊടിക്കുകയും കലാപങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഏതാനും ദിവസത്തിനകം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും സാകിർ നായിക് പറഞ്ഞു.
ഇന്ന് മുംബൈയിൽ തിരിച്ചെത്തി വാർത്താ സമ്മേളനം നടത്തുമെന്ന് സാക്കിർ നേരത്തെ അറിയിച്ചിരുന്നു. നായിക് തിരിച്ചത്തെുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വീടിനും അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
