Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളികൾ ഐ.എസിൽ ചേർന്നതിന് സ്ഥിരീകരണമില്ല: കിരൺ റിജ്ജു

text_fields
bookmark_border
മലയാളികൾ ഐ.എസിൽ ചേർന്നതിന് സ്ഥിരീകരണമില്ല: കിരൺ റിജ്ജു
cancel

ന്യൂഡൽഹി: കാണാതായ മലയാളികൾ ഐ.എസിൽ ചേർന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. വിവരങ്ങൾ പരിശോധിച്ചു വരികയാണ്. കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം ആഭ്യന്തര മന്ത്രാലയം പ്രതികരിക്കാമെന്നും കിരൺ റിജ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കാണാതായവരിൽ കാസർകോട് നിന്ന് 17 പേരും പാലക്കാട് നിന്ന് 4 പേരും ഐ.എസിൽ ചേർന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിൽ കാസർകോട് തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ ഫിറോസ് ഖാനെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുംബൈയിൽ നിന്ന് പിടികൂടി. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് 10 പരാതികളാണ് കേരളാ പൊലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story