കൂടങ്കുളത്ത് രണ്ടാം റിയാക്ടര്‍ പ്രവര്‍ത്തനം തുടങ്ങി
text_fieldsകന്യാകുമാരി: കൂടങ്കുളം ആണവനിലയത്തില്‍ നിന്ന് 133 മെഗാവാട്ട് വൈദ്യുതി കൂടി കേരളത്തിന് ലഭിക്കും. യൂണിറ്റൊന്നിന് 3 രൂപ 90 പൈസ എന്ന നിരക്കിലായിരിക്കും വൈദ്യുതി നല്‍കുക എന്ന് എന്‍.പി.സി.എല്‍ സി.എം.ഡി എസ്.കെ ശര്‍മ്മ വ്യക്തമാക്കി.
ഇന്നലെ രാത്രി പ്രവര്‍ത്തനമാരംഭിച്ച രണ്ടാമത്തെ റിയാക്ടറില്‍ നിന്നാണ് വൈദ്യുതി കിട്ടുന്നത്. പദ്ധതിയിലെ 50 ശതമാനത്തിലേറെ വൈദ്യുതി തമിഴ്നാടിന് അവകാശപ്പെട്ടതാണ്. രണ്ടാമത്തെ റിയാക്ടര്‍ ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പൂര്‍ണ തോതില്‍ വൈദ്യുതി ഗ്രിഡിലേക്ക് നല്കാന് മൂന്ന് മാസമെടുക്കും.
മെയ് മാസത്തിലാണ് യുറേനിയം ഇന്ധനം റിയാക്ടര്‍ കോറില്‍ നിറച്ചത്. കൂടങ്കുളം ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 13.3 ശതമാനം വിഹിതമാണ് കേരളത്തിനുള്ളത്. പുതിയ റിയാക്ടറില്‍ നിന്നുള്ള 133 മെഗാവാട്ട് കൂടി ചേര്‍ത്ത് കേരളത്തിന് 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് എസ്.കെ ശര്‍മ്മ അറിയിച്ചു.
