Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2016 5:08 AM IST Updated On
date_range 11 July 2016 5:08 AM ISTഒഴിവുള്ള സീറ്റുകളില്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ
text_fieldsbookmark_border
ന്യൂഡല്‍ഹി: അത്യാവശ്യ യാത്രക്ക് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സഹായവാഗ്ദാനവുമായി എയര്‍ ഇന്ത്യ. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായി വരുന്ന യാത്രക്കാര്‍ക്ക് സീറ്റുണ്ടെങ്കില്‍ രാജധാനി എക്സ്പ്രസിലെ രണ്ടാം ക്ളാസ് എ.സി ടിക്കറ്റ് നിരക്കില്‍ യാത്രചെയ്യാന്‍ സൗകര്യം നല്‍കാനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്. ഡല്‍ഹിയില്‍നിന്ന് മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു എന്നീ മെട്രോ സിറ്റികളിലേക്കും തിരിച്ചുമാണ് ഈ സൗജന്യം ലഭ്യമാകുക.
ഇതു പ്രകാരം ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് 2870 രൂപയും ചെന്നൈയിലേക്ക് 3905 രൂപക്കും ബംഗളൂരുവിലേക്ക് 4095 രൂപയും കൊല്‍ക്കത്തയിലേക്ക് 2890 രൂപയുമാണ് രാജധാനി എക്സ്പ്രസ്സിലെ രണ്ടാം ക്ളാസ് എ.സി ടിക്കറ്റ് നിരക്ക്. ഈ നിരക്കില്‍ എയര്‍ ഇന്ത്യന്‍ വിമാനങ്ങളില്‍ യാത്രചെയ്യാനാവും. വിമാനങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ പിന്നീട് ഒഴിഞ്ഞുകിടക്കുന്ന ടിക്കറ്റുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ സംവിധാനം ഉപകാരപ്രദമാകുമെന്നും എയര്‍ ഇന്ത്യയുടെ തീരുമാനം മറ്റ് വിമാനക്കമ്പനികളെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നുവെന്നും ട്രാവല്‍ ഏജന്‍റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതാവ് രാജ് റായ് പറഞ്ഞു.
അവസാന നിമിഷ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യമെന്നും ടിക്കറ്റുകള്‍ എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍നിന്നോ ഓണ്‍ലൈന്‍ വഴിയോ ബുക്ചെയ്യാവുന്നതാണെന്നും എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അശ്വനി ലോഹനി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story