Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2016 5:08 AM IST Updated On
date_range 10 July 2016 5:08 AM ISTസൂറത്തിലെ യോഗം മുടക്കിയത് ആനന്ദിബെന്നെന്ന് കെജ്രിവാള്‍
text_fieldsbookmark_border
രാജ്കോട്ട്: സൂറത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കാനിരുന്ന വ്യാപാരികളുടെ യോഗം നടക്കാതിരുന്നതിന് കാരണം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ സോമനാഥക്ഷേത്ര സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ കുമാര്‍വിശ്വാസും ഇരുവരുടെയും കുടുംബാഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സോമനാഥക്ഷേത്ര സന്ദര്‍ശനത്തിനുശേഷം സൂറത്തില്‍ നടത്താനിരുന്ന സമ്മേളനമാണ് അവിടെയുള്ള വ്യാപാരിസമൂഹം റദ്ദാക്കിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന യോഗമാണ് നടക്കാതെ
പോയത്. മുഖ്യമന്ത്രി ആനന്ദി ബെന്‍ ഭീഷണിപ്പെടുത്തിയതുമൂലമാണ് സമ്മേളനം റദ്ദാക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായതെന്ന് കെജ്രിവാള്‍ ആരോപിച്ചു. ജനാധിപത്യസംവിധാനത്തിന് കീഴില്‍ ആര്‍ക്കു വേണമെങ്കിലും അവരുടെ കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും ജനങ്ങളുമായി പങ്കുവെക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സന്ദര്‍ശനത്തിന്‍െറ ഭാഗമായി കെജ്രിവാള്‍ രാജ്കോട്ട് ജില്ലയിലും സമീപത്തുമുള്ള ഗ്രാമങ്ങളിലത്തെി കര്‍ഷകരെ നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങള്‍ വിലയിരുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story