ഇന്ത്യയിലെ മുസ് ലിംകള്‍ ഐ.എസിനെ ഇല്ലാതാക്കാന്‍ ഒന്നിക്കണമെന്ന് ഉവൈസി
text_fieldsഹൈദരാബാദ്: ഇന്ത്യയിലെ മുസ്ലിംകള്‍ ഐ.എസിനെ ഇല്ലാതാക്കാന്‍ ഒന്നിക്കണമെന്ന് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. ഐ.എസ് നരകത്തിലെ നായകളുടെ സൈന്യമാണെന്നും ഉവൈസി പറഞ്ഞു. ഐ.എസിനെതിരെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഉവൈസി. ഇത് നമ്മുടെ രാജ്യമാണ്. അതിനാല്‍ ഐക്യത്തോട് കൂടി നിലനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യത്വത്തിന് എതിരെയുള്ള ഏറ്റവും വലിയ അപകടമാണ് ഐ.എസ്. മുസ്ലിം സമൂഹത്തിനും ഒരേ പോലെ അപകടമാണ് ഇതെന്നും മുസ്ലിം യുവാക്കള്‍ ഇത്തരം സംഘടനകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
ഇസ്ലാമിനു വേണ്ടി മരിക്കുകയല്ല ,ഇസ്ലാമിനും മനുഷ്യത്വത്തിനും വേണ്ടി ജീവിക്കുകയാണ് വേണ്ടത്. പ്രവാചകന്‍്റെ പള്ളി ആക്രമിച്ചവര്‍ ഇസ്ലാമിന്‍്റെ ശത്രുക്കളുടെ ആയുധമാണ്. ആയുധമെടുത്തല്ല ജിഹാദ് നടത്തേണ്ടത്. പാവങ്ങളുടെ വേദന മനസിലാക്കുക, അവരുടെ വികസനത്തിനു വേണ്ടി പണിയെടുക്കുക, മക്കളുടെ വിവാഹത്തിന് സഹായിക്കുക എന്നീ കാര്യങ്ങളെല്ലാം ജിഹാദാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
