രാജേന്ദ്രകുമാറിനെ അഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
text_fieldsന്യൂഡല്‍ഹി: അഴിമതി ആരോപിച്ച് സി.ബി.ഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെയും മറ്റു നാലുപേരെയും അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തതിന്‍െറ ആവശ്യകതയെന്തെന്ന് പട്യാല ഹൗസ് കോടതി സി.ബി.ഐയോട് തിരക്കി. രാജേന്ദ്രകുമാര്‍ നാഗരാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും സര്‍ക്കാറിനെ തന്നിഷ്ടപ്രകാരം നിയന്ത്രിക്കുകയുമാണെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ആരോപിച്ചു.
എന്നാല്‍, കേസില്‍ മാപ്പുസാക്ഷിയാകാന്‍ സി.ബി.ഐ സമ്മര്‍ദം ചെലുത്തിയതായി കേസിലെ കുറ്റാരോപിതരില്‍ ഒരാള്‍ കോടതിയെ ബോധിപ്പിച്ചു. ദീപക് ഗുപ്തയാണ് ഇക്കാര്യം ഉന്നയിച്ചത്. ഇത്ര മാസങ്ങള്‍ അന്വേഷിച്ചിട്ടും രാജേന്ദ്രകുമാറിനെതിരെ തെളിവുകളൊന്നും കണ്ടത്തൊന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ളെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പറഞ്ഞു. 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്നായിരുന്നു സി.ബി.ഐ ആവശ്യമെങ്കിലും അഞ്ചുദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഈ സാഹചര്യത്തില്‍ രാജേന്ദ്രകുമാറിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നും തട്ടിപ്പുകള്‍ വഴി ഖജനാവിന് 12 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും മൂന്നുകോടിയുടെ നേട്ടമുണ്ടാക്കിയെന്നുമാണ് സി.ബി.ഐ കേസ്. 2007-2014 കാലയളവില്‍ ഐ.ടി വകുപ്പിന്‍െറ ചുമതല വഹിച്ചിരുന്ന കാലത്ത് തനിക്കു താല്‍പര്യമുള്ള ഐ.ടി കമ്പനികള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആരോപണം. ഈ കേസിന്‍െറ അന്വേഷണത്തിനെന്നപേരില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയത് നേരത്തേ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
