Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2016 2:12 PM GMT Updated On
date_range 4 July 2016 2:12 PM GMTധാക്ക ആക്രമണം: താരിഷിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ധാക്കയിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട താരിഷി ജെയ്നിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ധാക്കയിൽ നിന്നും ഇന്ന് രാവിലെയാണ് താരിഷിയുടെ അന്ത്യകർമങ്ങൾ നടക്കുന്ന ഗുഡ്ഗാവിലെത്തിച്ചത്.
അമേരിക്കയിലെ ബെര്‍ക്ക്ലിയിലുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ഥിനിയായിരുന്നു 18കാരിയായ താരിഷി. ബിസിനസുകാരനായ പിതാവിനൊപ്പം ധാക്കയിൽ അവധിക്കാലം ചെലവഴിക്കാനത്തെിയതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പമാണ് ധാക്ക ഗുല്ഷനിലെ ഹൊലെ ആര്‍ട്ടിസാന്‍ എന്ന സ്പാനിഷ് ബേക്കറിയിലേക്ക് പോയത്. ഇവിടെ വെച്ചാണ് തീവ്രവാദികൾ 20 വിദേശികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതിലെ ഏക ഇന്ത്യക്കാരിയായിരുന്നു താരിഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story