Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ചതിയനും...

മോദി ചതിയനും വഞ്ചകനു​െമന്ന്​​ രാം ജത്​​മലാനി

text_fields
bookmark_border
മോദി ചതിയനും വഞ്ചകനു​െമന്ന്​​ രാം ജത്​​മലാനി
cancel

ലഖ്‌നൗ: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന അഭിഭാഷകനും ആർ.ജെ.ഡി എം.പിയുമായ രാം ജത്​മലാനി. മോദിയെ സഹായിച്ച് താന്‍ വഞ്ചിതനായെന്നും അതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ സമാജ് വാദി സിദ്ധി സഭയുടെ സമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു രാം ജത്​​മലാനി.

വിദേശത്തെ കള്ളപ്പണ നിക്ഷേപം രാജ്യത്ത് തിരികെയെത്തിക്കുമെന്ന വാഗ്ദാനം, ​കേന്ദ്രസർക്കാർ ഇതുവരെ പാലിക്കാത്തത് പരാമര്‍ശിച്ചാണ് അദ്ദേഹം മോദിക്കെതിരെ തുറന്നടിച്ചത്. പ്രധാനമന്ത്രിയായ ശേഷം മുന്‍ വാഗ്ദാനങ്ങള്‍ മറന്നിരിക്കുകയാണ്​. വാഗ്ദാനം പാലിക്കാന്‍ മോദിക്ക്​ കഴിയില്ലെന്നാണ് തോന്നുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ താനും പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

 മോദിയെ സഹായിച്ച് വഞ്ചിതനായെന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. അതിലെനിക്ക് കുറ്റബോധമുണ്ട്. അദ്ദേഹത്തെ വിശ്വസിക്കരുതെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പ്രശംസിക്കാനും രാം ജത്​​മലാനി മറന്നില്ല. ക്ലീന്‍ ഇമേജുള്ള അഖിലേഷ് ഭാവി വാഗ്ദാനമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലായ്‌പ്പോഴും നീതിക്ക് വേണ്ടി സംസാരിക്കുന്ന രാം ജത്​മലാനിയെ ബഹുമാനിക്കുന്നു എന്നാണ് രാജ്യസഭാ എം.പി അമര്‍ സിംഗ് ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramjath malani
Next Story