Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദായ നികുതി റിട്ടേണ്‍:...

ആദായ നികുതി റിട്ടേണ്‍: ഇ-ഫയലിങ് എളുപ്പമാക്കാന്‍ പോര്‍ട്ടലുകളും

text_fields
bookmark_border
ആദായ നികുതി റിട്ടേണ്‍: ഇ-ഫയലിങ് എളുപ്പമാക്കാന്‍ പോര്‍ട്ടലുകളും
cancel

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഇ-ഫയലിങ്ങിന് സഹായിക്കാന്‍ വെബ്സൈറ്റുകളും. അധികം സമയം ചെലവഴിക്കാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഈ വെബ്സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇ-ഫയലിങ് സൗകര്യത്തിനു പുറമേ, നികുതി ബാധ്യത കുറക്കുന്നതിനുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ചും ചില വെബ്സൈറ്റുകള്‍ ഉപദേശം നല്‍കുന്നുണ്ട്. വിഡിയോ, ബ്ളോഗുകള്‍, കാല്‍ക്കുലേറ്റര്‍ എന്നിവയും ഇവയില്‍ ലഭ്യമാണ്.

നികുതിദായകര്‍ ഫോറം -16 വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഇ-ഫയലിങ്ങിന് സൗകര്യമൊരുക്കുന്നതാണ് ക്വിക്കോ ഡോട് കോം. ക്ളിയര്‍ ടാക്സ് ഡോട് കോം ആണ് ഈ രംഗത്തെ മറ്റൊരു വെബ്സൈറ്റ്. 2014-15 സാമ്പത്തിക വര്‍ഷം 10 ലക്ഷത്തിലേറെ നികുതിദായകര്‍ക്ക് സേവനം നല്‍കിയിട്ടുണ്ടെന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. ബിഗ് ഡിസിഷന്‍സ് ഡോട് കോം എന്ന വെബ്സൈറ്റും നികുതിദായകരെ സഹായിക്കാന്‍ രംഗത്തുണ്ട്. ജൂലൈ 31 ആണ് ആദായ നികുതി റിട്ടേണ്‍ ഇ-ഫയലിങ്ങിനുള്ള അവസാന തീയതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E filing system
Next Story