ധാക്ക: ഭീകരാക്രമണം: താരിഷിയുടെ മൃതദേഹം നാളെ ഇന്ത്യയിലെത്തിക്കും
text_fieldsധാക്ക: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട താരിഷി ജെയ്നിന്റെ മൃതദേഹം നാളെ ഇന്ത്യയിലെത്തിക്കും. സംസ്കാരം നാളെ ഉത്തര്‍പ്രദേശില്‍ നടക്കും
താരിഷി ജെയ്ന്‍ അവധി ആഘോഷിക്കാനാണ് ധാക്കയിലത്തെിയത്. കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഇവരുടെ പിതാവ് സഞ്ജീവ് ജെയ്ന്‍ 15-20 വര്‍ഷമായി ബംഗ്ളാദേശില്‍ വസ്ത്ര ബിസിനസ് നടത്തുകയാണ്.
ഒരു ഇന്ത്യന്‍ ഡോക്ടര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടവരില്‍പെടുന്നു. നന്നായി ബംഗാളി സംസാരിക്കുന്ന ഇദ്ദേഹത്തെ ബംഗ്ളാദേശിയാണെന്ന ധാരണയിലാണ് ഭീകരര്‍ വെറുതെ വിട്ടതത്രെ. ധാക്കയിലെ ഇന്ത്യന്‍ ഹൈകമീഷന് ജീവനക്കാര്‍ സുരക്ഷിതരാണെന്നും ബംഗ്ളാദേശ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
