രജത് വധം: മുഖ്യപ്രതിയെ സാധാരണ കോടതിയില്‍ ഹാജരാക്കും
text_fieldsന്യൂഡല്‍ഹി: തലസ്ഥാനത്ത് മലയാളി വിദ്യാര്‍ഥി രജത് മേനോനെ അടിച്ചുകൊന്ന കേസിലെ പ്രധാന പ്രതി അലോകിനെ ഈമാസം എട്ടിന് സാധാരണ കോടതിയില്‍ ഹാജരാക്കും. അതുവരെ ജുവനൈല്‍ ഹോമില്‍തന്നെ താമസിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. പ്രായപൂര്‍ത്തിയായിട്ടില്ളെന്ന ഇയാളുടെ വാദം രേഖകള്‍ പരിശോധിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയതിനെ തുടര്‍ന്ന് തിഹാറിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇയാള്‍ പ്രായപൂര്‍ത്തിയായിട്ടില്ളെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
എല്ലുപരിശോധനകൂടി നടത്തി പ്രായം നിശ്ചയിക്കാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുമാണ് പൊലീസിന്‍െറ തീരുമാനം. കേസില്‍ പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കുറ്റകൃത്യത്തിന്‍െറ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സാധാരണ വിചാരണക്കു വിധേയമാക്കണമെന്നാണ് രജതിന്‍െറ ബന്ധുക്കളുടെ ആവശ്യം.
ഇതിനായി കോടതിയെ സമീപിക്കുമെന്ന് രജതിന്‍െറ കുടുംബസുഹൃത്തും അഭിഭാഷകനുമായ കെ.എം. ജയശങ്കര്‍ പറഞ്ഞു. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടി രജതിന്‍െറ കുടുംബം ശനിയാഴ്ച ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമീഷണറെ കണ്ടു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ തെളിവ് ശേഖരിക്കാത്തത് അടക്കമുള്ള വിഷയങ്ങളാണ് കുടുംബം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
