Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജതിന്‍െറ കുടുംബത്തിന്...

രജതിന്‍െറ കുടുംബത്തിന് സാന്ത്വനവുമായി ആന്‍റണി

text_fields
bookmark_border
രജതിന്‍െറ കുടുംബത്തിന് സാന്ത്വനവുമായി ആന്‍റണി
cancel

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജതിനെ അടിച്ചുകൊന്നതടക്കം തലസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനുമുന്നില്‍ ഉന്നയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ രജതിന്‍െറ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊലപാതകം സംബന്ധിച്ചും പൊലീസ് കാണിച്ച അനാസ്ഥയെക്കുറിച്ചും നാട്ടുകാര്‍ നല്‍കിയ വിവരങ്ങള്‍ അത്യന്തം വിഷമകരവും നടുക്കുന്നതുമാണ്. ഇവയെല്ലാം അഭ്യന്തര മന്ത്രിയോട് ധരിപ്പിക്കും. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും ആന്‍റണി പറഞ്ഞു.

ഭാര്യ എലിസബത്തിനൊപ്പമാണ് ശനിയാഴ്ച രാവിലെ ആന്‍റണി മയൂര്‍വിഹാറിലെ വീട്ടിലത്തെിയത്. കുടുംബാംഗങ്ങളില്‍നിന്നും മലയാളി സംഘടനാ പ്രതിനിധികളില്‍നിന്നും സംഭവത്തിന്‍െറ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കൊലക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പൂര്‍ണമായും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണമെന്നും കര്‍ശന ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറ്റകൃത്യങ്ങളില്‍ പൊലീസ് വഹിക്കുന്ന പങ്കും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന വിഷമതകളും വിശദമാക്കി കത്ത് നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അത് അഭ്യന്തര മന്ത്രിക്ക് കൈമാറും. പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിക്കുമെന്നും മറ്റു എം.പിമാരും വിഷയത്തില്‍ ശക്തമായി ഇടപെടുമെന്നും ആന്‍റണി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajath
Next Story