സഹോദരെൻറ ചിതയിൽ ചാടി യുവതി ജീവനൊടുക്കി
text_fieldsജയ്പൂർ: രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച സഹോദരെൻറ ചിതയിൽ ചാടി യുവതി ജീവനൊടുക്കി. സംസ്ഥാനത്തെ ഗോത്ര മേഖലയായ ദുംഗർപൂർ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശ്മശാന ഭൂമിയിൽ നിന്ന് എല്ലാവരും പിരിഞ്ഞ് പോയപ്പോഴാണ് യുവതി ചിതയിലേക്ക് എടുത്തു ചാടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയുടെ സഹോദരനായ വേല റാം മാനത് ദുംഗർപൂർ നഗരത്തിൽനിന്നും വരുേമ്പാൾ അപകടത്തിൽ പെട്ട് മരിച്ചത്. ഉച്ചയോടെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ വീടിന് അര കിലോമീറ്റർ ദൂരമുള്ള ശ്മശാന ഭൂമിയിൽ ദഹിപ്പിക്കുകയായിരുന്നു. ശേഷം എല്ലാവരും മടങ്ങിയപ്പോൾ യുവതി ചിതയിലേക്ക് ചാടുന്നതായി ഇവരുടെ സഹോദരി കാണുകയും അവർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലിസ് എത്തിയപ്പോഴേക്കും യുവതിയുടെ ശരീരത്തിെൻറ ഭൂരിഭാഗവും പൊളളലേറ്റിരുന്നു. മാനസിക രോഗത്തിന് ഇവരെ ചികിത്സിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
