Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീര്‍ ബംഗ്ലാവിനെച്ചൊല്ലി മെഹബൂബയും പായലും ഇടയുന്നു

text_fields
bookmark_border
കശ്മീര്‍ ബംഗ്ലാവിനെച്ചൊല്ലി മെഹബൂബയും പായലും ഇടയുന്നു
cancel
ശ്രീനഗര്‍: മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയോട് കൊണ്ടും കൊടുത്തും മുന്നേറുന്ന കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മറ്റൊരു ബലപരീക്ഷണത്തിന് തയാറെടുക്കുന്നു. ഇത്തവണ ഉമര്‍ അബ്ദുല്ലയുടെ മുന്‍ ഭാര്യ പായലുമായാണ് മെഹബൂബയുടെ പടപ്പുറപ്പാട്. ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹിയില്‍ താമസിച്ചിരുന്ന 7 അക്ബര്‍ റോഡിലെ ടൈപ് എട്ട് ബംഗ്ളാവിനെച്ചൊല്ലിയാണ് തര്‍ക്കം. ബംഗ്ളാവ് ഒഴിയാന്‍ ജമ്മു -കശ്മീര്‍ റസിഡന്‍റ് കമീഷന്‍ എസ്റ്റേറ്റ് ഓഫിസര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇസെഡ് കാറ്റഗറി സുരക്ഷയുള്ള തനിക്കും രണ്ട് ആണ്‍മക്കള്‍ക്കും ഇവിടെ കഴിയാന്‍ നിയമപരമായ അവകാശമുണ്ടെന്ന ന്യായത്തിലാണ് പായല്‍ അബ്ദുല്ല. താനും മക്കളും 1999 മുതല്‍ ഇവിടെ താമസിക്കുകയാണെന്നും വിവാഹമോചിതയായ സ്ത്രീക്ക് സുപ്രീംകോടതി വിധി പ്രകാരം മുന്‍ ഭര്‍ത്താവിന് അനുവദിച്ച വീട്ടില്‍നിന്ന് ഒഴിപ്പിക്കുന്നതിനെ നിയമപരമായി പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നുമാണ് 37 പേജ് വരുന്ന മറുപടിയില്‍ പായല്‍ പറയുന്നത്. കൂടാതെ, കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കണമെന്ന് വാദിച്ച ശൈഖ് അബ്ദുല്ലയുടെ കൊച്ചുമക്കളാണ് തന്‍െറ കൂടെയുള്ളതെന്നും അതിനാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും പായല്‍ പറയുന്നു.

സുരക്ഷാ കാരണങ്ങളുടെ പേരില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍ സര്‍ക്കാര്‍ ബംഗ്ളാവില്‍ താമസിക്കുന്നുണ്ടെന്നും പായല്‍ ചൂണ്ടിക്കാണിക്കുന്നു.
2015 ജനുവരിയിലാണ് ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയായതുമുതല്‍ ഡല്‍ഹിയിലെ കൊട്ടാര സമാനമായ ബംഗ്ളാവില്‍ താമസിക്കുന്ന പായലിന് കഴിഞ്ഞവര്‍ഷം നവംബര്‍ 30നാണ് എസ്റ്റേറ്റ് ഓഫിസര്‍ നോട്ടീസ് നല്‍കിയത്. ഇതിന് വ്യക്തമായി മറുപടി നല്‍കാതെ ബംഗ്ളാവ് അനുവദിച്ചത് തനിക്കല്ളെന്നും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കാണെന്നും അദ്ദേഹത്തിനാണ് നോട്ടീസ് നല്‍കേണ്ടതെന്നുമായിരുന്നു പായലിന്‍െറ മറുപടി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story