തൊഴിലുറപ്പ് പദ്ധതിയുടെ ക്രെഡിറ്റ് സ്വന്തമാക്കി മോദി സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ‘കോണ്‍ഗ്രസിന്‍െറ ഭരണപരാജയത്തിന്‍െറ ജീവിക്കുന്ന സ്മാരകം’ എന്ന് ഒരിക്കല്‍ മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തിയത് തങ്ങളാണെന്ന് മോദി സര്‍ക്കാര്‍. തൊഴിലുറപ്പ് പദ്ധതിയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ധനമന്ത്രിയാണ് ഈ അവകാശവാദം ഉന്നയിച്ചത്.
യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ദയനീയസ്ഥിതിയിലായിരുന്ന പദ്ധതിക്ക് മാറ്റം വന്നത് മോദി അധികാരത്തില്‍ വന്നശേഷമാണെന്ന് ന്യൂഡല്‍ഹി വിജന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഫലപ്രദമായി നടപ്പാക്കാന്‍ കഴിയില്ളെങ്കില്‍ തൊഴിലുറപ്പ് പദ്ധതി വേണ്ടെന്ന് വെക്കണമെന്ന് പാര്‍ലമെന്‍റിനകത്തും പുറത്തും സംസാരമുണ്ടായിരുന്നുവെന്ന് ജെയ്റ്റ്ലി തുടര്‍ന്നു. പദ്ധതിയെ മാറ്റത്തിന് വിധേയമാക്കണമെന്നാണ് താന്‍ പറഞ്ഞത്. ലോകമൊന്നാകെ സാമ്പത്തിക മാന്ദ്യം പടരുമ്പോഴും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതിന്‍െറ പ്രധാന കാരണം തൊഴിലുറപ്പ് പോലുള്ള പദ്ധതികളിലൂടെ ഗ്രാമീണമേഖലയില്‍ ചെലവിടുന്ന തുകയാണെന്ന് ജെയ്റ്റ്ലി തുടര്‍ന്നു.
നഗരങ്ങളില്‍ സാമ്പത്തിക വളര്‍ച്ച താഴോട്ടുവരുമ്പോഴും ഗ്രാമങ്ങളിലെ ക്രയവിക്രയ ശേഷി വര്‍ധിക്കുന്നതു കൊണ്ടാണ് ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്. തൊഴിലുറപ്പ് പദ്ധതിവഴി ലഭിക്കുന്ന പണത്തിലൂടെയും ആഭ്യന്തരമായ ക്രയശേഷി വര്‍ധിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ എല്ലാ സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് പദ്ധതിയുടെ പണം നേരിട്ട് അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ചൗധരി ബിരേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ 19 മാസത്തിനുള്ളിലാണ് ജനങ്ങള്‍ യഥാര്‍ഥത്തില്‍ പദ്ധതിയുടെ പ്രയോജനം അനുഭവിച്ചു തുടങ്ങിയതെന്നും ബിരേന്ദ്ര സിങ് പറഞ്ഞു.
അതേസമയം, ആദ്യം തൊഴിലുറപ്പ് പദ്ധതിയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ അത് തങ്ങളുടെ അഭിമാനപദ്ധതിയാണെന്ന് പറയുന്നവരായെന്ന് മോദി സര്‍ക്കാറിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കെ അരുണ്‍ ജെയ്റ്റ്ലിയാണ് ‘കോണ്‍ഗ്രസിന്‍െറ ഭരണപരാജയത്തിന്‍െറ ജീവിക്കുന്ന സ്മാരകം’ എന്ന് തൊഴിലുറപ്പ് പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
