കോൺഗ്രസ് അംബാനിയുടെയും മോദി അദാനിയുടെയും കൈകളിൽ – കെജ്രിവാൾ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അംബാനിയുടെയും മോദി സർക്കാർ അദാനിയുടെ കൈകളിലാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയനുകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമ വേതനം 50 ശതമാനത്തിനടുത്ത് വരെ വർധിപ്പിക്കും. അദാനിയുടേയോ അംബാനിയുടേയോ സർക്കാറല്ല ഇത്. ഡൽഹി സർക്കാർ പാവങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. ഇൗ വർഷം പുതിയ ബാറുകൾ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അദാനിയുടെ സ്വത്തുക്കൾ മൂന്ന് മടങ്ങായി വർധിച്ചു. ഇന്ത്യയുടെ വരുമാനത്തിെൻറ മുക്കാൽ ഭാഗവും അദാനിയുടെ പോക്കറ്റുകളിലേക്ക് പോവുകയാണെങ്കിൽ അദ്ദേഹത്തിന് ഭാര്യക്ക് ഹെലികോപ്റ്റർ വാങ്ങിച്ച് െകാടുക്കാൻ സാധിക്കുമെന്നും കെജ്രിവാൾ പരിഹസിച്ചു. അദാനിയെയല്ല പാവപ്പെട്ട ജനങ്ങളെയാണ് മോദി സേവിക്കേണ്ടതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
