Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്ജി നിയമനം:...

ജഡ്ജി നിയമനം: മോദിക്കെതിരെ രാഹുല്‍

text_fields
bookmark_border
ജഡ്ജി നിയമനം: മോദിക്കെതിരെ രാഹുല്‍
cancel

ന്യൂഡല്‍ഹി: ജഡ്ജി നിയമനം വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനെതിരെ നടത്തിയ രൂക്ഷ പരാമര്‍ശങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള യഥാര്‍ഥ താക്കീതാണ് സുപ്രീംകോടതിയുടേതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ‘ഇത് സര്‍ക്കാറല്ല, മോദിയാല്‍ മോദിക്കു വേണ്ടിയുള്ള സംവിംധാനമാണ്’ -അദ്ദേഹം പറഞ്ഞു.
ഹൈകോടതി ചീഫ് ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷം രേഖപ്പെടുത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ‘സര്‍ക്കാറിന് കോടതികള്‍ അടച്ചിടാന്‍ ഉദ്ദേശ്യമുണ്ടോ’ എന്ന് ചോദിച്ചിരുന്നു.

 

Show Full Article
TAGS:rahul gandhi 
Next Story